താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ; പേരാമ്പ്ര മുസ്ലീം പള്ളിയ്ക്ക് നേരെ ബോംബാക്രമണമെന്ന് വ്യാജപ്രചാരണം നടത്തിയ യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരത്തിനെതിരെ പോലീസ് കേസെടുത്തു

സുപ്രീംകോടതി വിധി മാനിച്ച് ശബരിമലയില്‍ സ്ത്രീകള്‍ കയറിയിരുന്നു.

കൊച്ചി: കോഴിക്കോട് പേരാമ്പ്രയില്‍ മുസ്ലീം പള്ളിയ്ക്ക് നേരെ ബോംബെറിഞ്ഞുവെന്ന വ്യാജ പ്രചരണം നടത്തി മതവികാരം വ്രണപ്പെടുത്തുന്നതിനോടൊപ്പം സംസ്ഥാനത്ത് കലാപം അഴിച്ചുവിടാന്‍ ശ്രമം നടത്തിയെന്ന സംഭവത്തില്‍ യൂത്ത് ലീഗ് ഭാരവാഹി നജീബ് കാന്തപുരത്തിനെതിരെ പോലീസ് കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം നടത്തി, സോഷ്യല്‍ മീഡിയ ദുരുപയോഗം നടത്തി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സുപ്രീംകോടതി വിധി മാനിച്ച് ശബരിമലയില്‍ സ്ത്രീകള്‍ കയറിയിരുന്നു. ഇതിനു പിന്നാലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് ഹര്‍ത്താലിനും ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രവും നടത്തിയിരുന്നു. ഇതിനിടയില്‍ യുഡിഎഫ്-സിപിഎം സംഘര്‍ഷം പേരാമ്പ്രയില്‍ അരങ്ങേറിയിരുന്നു. അന്ന് മുസ്ലീം പള്ളിയ്ക്ക് നേരെയുണ്ടായ കല്ലേറും വിവാദത്തില്‍പ്പെട്ടിരുന്നു.

ആ സമയത്താണ് സിപിഎമ്മിനെതിരെ എഴുതിയ കുറിപ്പില്‍ മതസ്പര്‍ദ്ദ വളര്‍ത്തുന്ന തരത്തില്‍ എഴുതിയത്. ആക്രമണത്തില്‍ കല്ല് വന്ന് വീണത് ബോംബേറ് എന്ന തലത്തില്‍ യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം ചിത്രീകരിക്കുകയായിരുന്നു. സംഭവത്തില്‍ അന്ന് വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാവിനെതിരെ പോലീസ് കേസെടുത്തത്.

Exit mobile version