ഭരണഘടന പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങള്‍ വിലപ്പെട്ടതാണ്… അതിന്റെ പവിത്രതയ്ക്ക് കളങ്കം വരാതെ നോക്കേണ്ടത് നമ്മുടെ കടമ; റിപ്പബ്ലിക്ക് ദിനാശംസകളുമായി കേരളാ പോലീസ്

ജനുവരി 26, 1950 ഈ ദിവസത്തിലാണ് ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് ആയി ഇന്ത്യ മാറിയത്

തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനാശംസകള്‍ നേര്‍ന്ന് കേരളാ പോലീസ്. ഇന്ത്യന് ഭരണഘടന പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങള്‍ നമുക്ക് വളരെ വിലപ്പെട്ടതാണ്. ആ മൂല്യങ്ങള്‍ക്കു ഒരു ശോഷണവും വരാതെ കാത്തുസൂക്ഷിക്കേണ്ടതും അതിന്റെ പവിത്രതയ്ക്ക് കളങ്കം വരാതെ നോക്കേണ്ടതും നമ്മുടെ കടമയാണ്. എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക്ക് ദിനാശംസകളെന്ന് കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ജനുവരി 26, 1950 ഈ ദിവസത്തിലാണ് ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് ആയി ഇന്ത്യ മാറിയത് , ഇന്ത്യന്‍ ഭരണഘടന നിലവില് വന്ന വാര്ഷികം എല്ലാ വര്‍ഷവും ജനുവരി 26ന് നാം ആഘോഷിക്കുന്നു .നമ്മുടെ സ്വാതന്ത്ര്യവും, ഭരണഘടനയും നാനാജാതി മതസ്ഥര്‍ ജീവിക്കുന്ന നമ്മുടെ ഇന്ത്യയുടെ അവകാശവും, ശക്തിയുമാണ്.

ഇന്ത്യന് ഭരണഘടന പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങള്‍ നമുക്ക് വളരെ വിലപ്പെട്ടതാണ്. ആ മൂല്യങ്ങള്‍ക്കു ഒരു ശോഷണവും വരാതെ കാത്തുസൂക്ഷിക്കേണ്ടതും അതിന്റെ പവിത്രതയ്ക്ക് കളങ്കം വരാതെ നോക്കേണ്ടതും നമ്മുടെ കടമയാണ്. എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക്ക് ദിനാശംസകള്‍.’

Exit mobile version