താളവും മേളവും ഒന്നുമല്ല ആനപ്രേമിയാണ് ഈ കാന്താരി; താളം മുറുകുമ്പോള്‍ ഇവള്‍ പോയത് ആനയുടെ അടുത്തേയ്ക്കാണ് മറ്റൊന്നിനുമല്ല, ഒന്നു ‘തൊടാന്‍’! ഒടുവില്‍ കുട്ടി കാന്താരിയുടെ ആഗ്രഹം സഫലമാക്കി പാപ്പാന്‍, വൈറലായി വീഡിയോ

ഗജവീരന്‍മാര്‍ എന്ന ആനപ്രേമികളുടെ കൂട്ടായ്മയില്‍ പങ്കുവച്ചിരിക്കുന്ന വിഡിയോ ഒട്ടേറെ പേരുടെ ഇഷ്ടം നേടുകയാണ്.

ഉത്സവത്തിന്റെ താളവും മേളവും ആനയും ഇഷ്ടമില്ലാത്തവര്‍ കുറവാണ്. ഇവിടെ ആ പ്രിയം ഒരു കുട്ടി കാന്താരിയ്ക്കാണ്. തലയെടുപ്പോടെ നില്‍ക്കുന്ന ആനകളുടെ അടുത്തേയ്ക്കാണ് ആ കാന്താരി ആദ്യം ഓടിയെത്തിയത്. ശേഷം പാപ്പാനോട് കെഞ്ചുകയായിരുന്നു, മറ്റൊന്നിനുമല്ല ആനയെ ഒന്നു തൊടാന്‍. ശേഷം പാപ്പാന്‍ ആനയെ തൊടണമെന്ന കാന്താരിയുടെ ആഗ്രഹം നിറവേറ്റി കൊടുക്കുകയായിരുന്നു.

ഗജവീരന്‍മാര്‍ എന്ന ആനപ്രേമികളുടെ കൂട്ടായ്മയില്‍ പങ്കുവച്ചിരിക്കുന്ന വിഡിയോ ഒട്ടേറെ പേരുടെ ഇഷ്ടം നേടുകയാണ്. പാപ്പാനെ ചാക്കിലാക്കിയാണ് ഈ മിടുക്കി തന്റെ മോഹം നേടിയത്. ഈ മിടുക്കിയുടെ ആവേശത്തിനും ആനയെ അറിയാനുള്ള കൗതുകത്തിന്റെയും മുന്നില്‍ പാപ്പാനും മുട്ടുമടക്കി. പാപ്പാന്റെ കൈപ്പിടിച്ച് അവള്‍ ആ കൊമ്പനെ പതിയെ തലോടി. സമീപത്തുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ ലോകത്തും വൈറലാവുകയാണ്.

Exit mobile version