അഴീക്കോട് തെരഞ്ഞെടുപ്പ്: നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ കെഎം ഷാജിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ വിധിക്കെതിരെ കെഎം ഷാജി സുപ്രീംകോടതിയെ സമീപിച്ചു.

ന്യൂഡല്‍ഹി: അഴീക്കോട് തെരഞ്ഞെടുപ്പില്‍ നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ കെഎം ഷാജിയ്ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. തെരഞ്ഞെടുപ്പില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നികേഷ് ഹര്‍ജി സമര്‍പ്പിച്ചത്. ഷാജി നേരത്തെ നല്‍കിയ ഹര്‍ജിക്ക് ഒപ്പം നികേഷിന്റെ ഹര്‍ജിയും കേള്‍ക്കാം എന്ന് ജസ്റ്റിസ് എകെ സിക്രി വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന് ആരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാര്‍ സമര്‍പിച്ച ഹര്‍ജിയില്‍ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ വിധിക്കെതിരെ കെഎം ഷാജി സുപ്രീംകോടതിയെ സമീപിച്ചു.

കഴിഞ്ഞ നവംബറില്‍ ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് കെഎം ഷാജിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്തുള്ള നടപടിക്ക് ഉപാധികളോടെ സ്റ്റേ അനുവദിച്ചു. എന്നാല്‍ പൂര്‍ണ്ണമായ സ്റ്റേ ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതി മുന്‍ ഉത്തരവ് ആവര്‍ത്തിക്കുകയായിരുന്നു.

Exit mobile version