സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഇനി ലിനിയുടെ പേരില്‍

തിരുവനന്തപുരം: ആതുര സേവനത്തിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയ്ക്ക് സംസ്ഥാനത്തിന്റെ ആദരം. സര്‍ക്കാരിന്റെ മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഇനി മുതല്‍ ‘സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് ‘ എന്ന് അറിയപ്പെടും.

നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് പേരാമ്പ്രാ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശേരി മരിച്ചത്. ലിനിയുടെ പേരില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിക്കു മുന്‍വശം ബസ് സ്റ്റോപ്പ് നിര്‍മിക്കുമെന്നും പേരാമ്പ്ര ബ്‌ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആശുപത്രിയില്‍ സൗജന്യ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തുമെന്നും തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടിപി രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

Exit mobile version