‘സജീഷ് വിളിച്ചു, വിവാഹ വിശേഷം പങ്കുവെച്ചു, ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുന്നതിൽ സന്തോഷം’ ആശംസയുമായി ആരോഗ്യമന്ത്രിയും

Veena george | Bignewslive

തിരുവനന്തപുരം: നിപ്പാ ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ നഴ്‌സ് ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനാകുന്നതിൽ ആശംസ അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജും.ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുന്നെന്നും വിവാഹകാര്യം സജീഷ് വിളിച്ചറിയിച്ചതായും എല്ലാ ആശംസകളും നേരുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു; ശവസംസ്‌കാര ചടങ്ങിനിടെ മൂന്നുവയസുകാരി കണ്ണുകൾ തുറന്നു, വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്കകം മരണം!

അധ്യാപികയായ കൊയിലാണ്ടി സ്വദേശി പ്രതിഭയാണ് സജീഷിന്റെ ജീവിതത്തിലേയ്ക്ക് എത്തുന്നത്. ഈ മാസം 29ന് വടകര ലോകനാർക്കാവ് ക്ഷേത്രത്തിലാണ് വിവാഹം നടക്കുന്നത്. ലിനിയുടെയും സജീഷിന്റെയും ഇളയ മകൻ ഒന്നാം ക്ലാസിലും മൂത്ത മകൻ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്. പ്രതിഭയ്ക്ക് ഒരു മകളുണ്ട്. 2018ലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനി രോഗീപരിചരണത്തിനിടെ നിപ്പ ബാധിച്ച് മരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

നിപയ്‌ക്കെതിരേയുള്ള പോരാട്ടത്തിനിടെ നിപ ബാധിച്ച് ജീവൻ വെടിയേണ്ടി വന്ന പ്രീയപ്പെട്ട സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുന്നു. സജീഷ് വിവാഹിതനാകുകയാണ്. സജീഷ് എന്നെ വിളിച്ച് വിവാഹ വിശേഷം പങ്കുവച്ചു.

സജീഷിനും കുടുംബത്തിനും എല്ലാ ആശംസകളും നേർന്നു. വധുവിന്റെ പേര് പ്രതിഭ എന്നാണ്. മക്കൾ പ്രതിഭയുമായി നല്ല രീതിയിൽ ഇണങ്ങി എന്നാണ് സജീഷ് അറിയിച്ചത്. ലിനിയുടേയും സജീഷിന്റേയും ഇളയ മകൻ ഒന്നാം ക്ലാസിലും മൂത്ത മകൻ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്. പ്രതിഭയ്ക്ക് ഒരു മകളുണ്ട്. എല്ലാ സ്‌നേഹാശംസകളും നേരുന്നു.

Exit mobile version