‘ശതം സമര്‍പ്പയാമി’ചലഞ്ച്: എന്റെ പണം എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് നല്‍കിയതിന് ചിലരുടെ ഉറക്കം നഷ്ടപ്പെട്ടു; വിമര്‍ശനങ്ങളെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ശബരിമല കര്‍മ്മസമിതിയുടെ ‘ശതം സമര്‍പ്പയാമി’ചലഞ്ചില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. തന്റെ പണം തനിക്ക് ഇഷ്ടമുള്ളവര്‍ക്ക് നല്‍കിയതിനാണ് ചിലര്‍ വിഷമിക്കുന്നത്. പലരും ഇതാലോചിച്ച് ഉറക്കം കളഞ്ഞെന്നും സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹര്‍ത്താല്‍ അക്രമം ലോക ചരിത്രത്തിലാദ്യമാണെന്നും പണപ്പിരിവ് എന്നൊരു പരിപാടി ഇല്ലെന്നും, നമ്മുടെ പണം കൊടുക്കും മുന്‍പ് ഫേസ്ബുക്കില്‍ വിമര്‍ശരുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ചിലര്‍ പറയുന്നു. എല്ലാ വിമര്‍ശകര്‍ക്കുമുള്ള മറുപടി വീഡിയോ രണ്ടുദിവസത്തിനുള്ളില്‍ പോസ്റ്റ് ചെയ്യാമെന്നും സന്തോഷ് കുറിച്ചു.

ശബരിമല വിഷയത്തിലെ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനാണ് 100 രൂപ ആവശ്യപ്പെട്ടുള്ള ചലഞ്ച്. 100 രൂപ മാത്രം ആവശ്യപ്പെട്ടിടത്ത് 51,000 രൂപയാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയത്.
”ഞാ൯ കഴീഞ്ഞ ദിവസം “ശബരിമല ക൪മ്മ സമിതി” ക്ക് 51,000 രൂപ നല്കിയിരുന്നല്ലോ…ഇതിനു ശേഷം നിരവധി പേ൪ എന്നെ അഭിനന്ദിച്ചു..എന്നാല് കുറേ പേ൪ എന്ടെ പണം എനിക്ക് ഇഷ്ടമൂള്ളവ൪ക്ക് നല്കിയതില് ദു:ഖിക്കുന്നു, ശക്തമായ് വിമ൪ശിച്ച് comments ഇട്ടു… പലരും ഇതാലോചിച്ച് രാത്രിയിലെ ഉറക്കം കളഞ്ഞു…

ഹ൪ത്താലിനിടയിലെ ആക്രമങ്ങള് ലോക ചരിത്രത്തിലാദ്യമാണെന്നും, കേസ് ഫണ്ട് എന്നൊരു സംഭവം ആദ്യമാണെന്നും, പണ പിരിവ് എന്നൊരു പരിപാടി ഇല്ലെന്നും, നമ്മുടെ പണം ആ൪ക്ക് കൊടുക്കൂന്നതിന് മുമ്പും ഫേസ് ബുക്കില് മു൯കൂറായ് സത്യവാങ് മൂലം കൊടുത്ത് വിമ൪ശകരുടെ മു൯കൂറ് അനുമതി വാങ്ങണം എന്നൊക്കയാണ് പല മഹാത്മാരുടെയും വിമ൪ശന പോയിന്ട്…

എല്ലാ വിമ൪ശക൪ക്കുമായ് ഒരു മറുപടി വീഡിയോ രണ്ടു ദിവസങ്ങള്ക്ക് ശേഷം പോസ്റ്റു ചെയ്യാം…എല്ലാവരുടെയും എല്ലാ സംശയങ്ങളും തീ൪ക്കും…ഇതിനായ് ചില documents and evidence കൂടി എനിക്ക് ഒപ്പിക്കാനൂണ്ട്…

രണ്ടു ദിവസം കൂടി എല്ലാ വിമ൪ശകരും ക്ഷമയോടെ ഇരിക്കണമെന്ന് അഭ്യ൪ത്ഥിക്കുന്നു…”

Exit mobile version