‘അവാര്‍ഡ് കിട്ടിയില്ലെങ്കിലും ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ മികച്ച ബാലനടി ദേവനന്ദയാണ്’ ; സന്തോഷ് പണ്ഡിറ്റ്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. ബംഗാളി സംവിധായകന്‍ ഗൗതം ഘോഷ് ചെയര്‍മാന്‍ ആയ ജൂറിയാണ് ഇത്തവണ അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഇപ്പോഴിതാ, മാളികപ്പുറം എന്ന സിനിമയില്‍ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവന്ദയ്ക്ക് ജൂറി പരാമര്‍ശം പോലും ലഭിച്ചില്ലെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകാണ് സന്തോഷ് പണ്ഡിറ്റ്.

അവാര്‍ഡ് ലഭിച്ചില്ലെങ്കിലും മാളികപ്പുറം സിനിമ കണ്ട എല്ലാവരുടെയും മനസില്‍ ദേവനന്ദാണ് മികച്ച ബാലനടിയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എങ്കിലും ദേവനന്ദയ്ക്ക് കൊടുക്കാമായിരുന്നുവെന്നും തന്റെ മനസ്സില്‍ മികച്ച ബാലതരം ദേവനന്ദയും മികച്ച ജനപ്രീതി നേടിയ സിനിമ മാളികപ്പുറം ആണെന്നും സന്തോഷ് പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍…

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്‌കാരവും….അവാര്‍ഡ് കിട്ടിയില്ലെങ്കിലും ‘മാളികപ്പുറം’ സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീര്‍ച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവും…ഒരു സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എങ്കിലും കൊടുക്കാമായിരുന്നൂ..കൂടുതല്‍ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി.. കൊച്ചു കുട്ടികള്‍ പോലും തകര്‍ത്തഭിനയിച്ച ചിത്രം ആയിരുന്നു ‘മാളികപ്പുറം’..അതിനുള്ള അവാര്‍ഡ് ജനങ്ങള്‍ അപ്പോഴേ തിയേറ്ററുകളില്‍ നല്‍കി കഴിഞ്ഞ്..വര്‍ത്തമാന കേരളത്തില്‍ ഈ സിനിമയ്‌ക്കോ ഇതിലെ അഭിനേതാക്കള്‍ക്കോ ഒരു അവാര്‍ഡ് നിങള്‍ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ?എന്തൊക്കെ ആയാലും, സംസ്ഥാന അവാര്‍ഡ് നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..(വാല്‍കഷ്ണം.. എന്റെ മനസ്സില്‍ മികച്ച ബാലതരം ദേവനന്ദ -യും മികച്ച ജനപ്രീതി നേടിയ സിനിമ ‘മാളികപ്പുറ’വും ആണ്…..സംസ്ഥാന അവാര്‍ഡ് ആ സിനിമക്ക് കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നു..)

അതേസമയം, നേരത്തെ സീരിയല്‍ താരം ശരത് ദാസ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ‘എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍… എന്തായാലും കോടിക്കണക്കിന് മലയാളികളുടെയും എന്റെയും മനസ് കൊണ്ടും ഹൃദയം കൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നുകഴിഞ്ഞു മോളേ…’, എന്നാണ് ശരത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Exit mobile version