കെ മുരളീധരന്റെ വാക്കും പഴയ ചാക്കും സമമാണ്, സ്വന്തം അച്ഛന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരന്‍ കൂടിയാണ്; പിഎസ് ശ്രീധരന്‍പിള്ള

അതേ സമയം ശബരിമല സമരം വിജയമായിരുന്നുവെന്നും അത് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നും ശ്രീധരന്‍ പിള്ള തൃശ്ശൂരില്‍ പറഞ്ഞു

തൃശ്ശൂര്‍: കെ മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള രംഗത്ത്. മുരളീധരന്റെ വാക്ക് പഴയ ചാക്കിന് സമമാണെന്നും സ്വന്തം അച്ഛന്‍ അടക്കമുള്ളവരുടെ തകര്‍ച്ചക്ക് കാരണക്കാരനായ ആളാണ് കെ മുരളീധരന്‍ എന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപിയ്ക്ക് ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് മുരളീധരന്റെ പിന്തുണ വേണ്ടെന്നും പിഎസ് ശ്രീധരന്‍ പിള്ള ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പറഞ്ഞു.

അതേ സമയം ശബരിമല സമരം വിജയമായിരുന്നുവെന്നും അത് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നും ശ്രീധരന്‍ പിള്ള തൃശ്ശൂരില്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തടസമില്ലെന്നും തനിയ്ക്ക് അധികാര രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Exit mobile version