നാട്ടുകാരുടെ പ്രതിഷേധം; കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവ് മാറ്റി വെച്ചു

909 കോടി ചെലവഴിച്ച് നിര്‍മ്മിച്ച കണ്ടെയ്നര്‍ റോഡിന്റെ നിര്‍മ്മാണത്തിലെ 40 ശതമാനമെങ്കിലും ടോള്‍ പിരിവിലൂടെ കണ്ടെത്തുകയായിരുന്നു ദേശീയപാത അതോറിറ്റിയുടെ ലക്ഷ്യം

കൊച്ചി: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വല്ലാര്‍പാടം-കളമശേരി കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവ് മാറ്റി വെച്ചു. മുളവുകാട് ഭാഗത്തെ സര്‍വ്വീസ് റോഡിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുക അല്ലെങ്കില്‍ എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ രേഖാ മൂലം ഉറപ്പ് നല്‍കുക എന്ന ആവശ്യവും പ്രതിഷേധക്കാര്‍ മുന്നോട്ട് വെച്ചു.

ഇന്ന് മുതല്‍ കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ പിരിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. കാര്‍, ജീപ്പ് ഉള്‍പ്പെടെയുള്ള ലൈറ്റ് മോട്ടോര്‍ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ ഒരു ദിശയിലേക്ക് 45 രൂപയും ഇരുദിശകളിലേക്കുമായി 70 രൂപയുമായിരുന്നു ടോള്‍. ബസുകള്‍ക്ക് ഒരു ദിശയിലേക്ക് 160 രൂപയും ഇരു ദിശകളിലേക്കുമായി 240 രൂപയും. 909 കോടി ചെലവഴിച്ച് നിര്‍മ്മിച്ച കണ്ടെയ്നര്‍ റോഡിന്റെ നിര്‍മ്മാണത്തിലെ 40 ശതമാനമെങ്കിലും ടോള്‍ പിരിവിലൂടെ കണ്ടെത്തുകയായിരുന്നു ദേശീയപാത അതോറിറ്റിയുടെ ലക്ഷ്യം.

Exit mobile version