ദേശീയ നേതൃത്വത്തിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ നിയമനം കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തുപകരും; ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ നിയമനം കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തുപകരുമെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ഗാന്ധിയുടെയും, പ്രിയങ്കാ ഗാന്ധിയുടെയും ഒരുമിച്ചുള്ള നേതൃത്വം ഇന്ത്യയിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പുതിയ ആവേശവും, ഊര്‍ജ്ജവും നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോഡിയുടെ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ജനകീയ മുന്നേറ്റത്തിന് പ്രിയങ്കാഗാന്ധിയുടെ വരവ് ശക്തി പകരും. രാഹുല്‍ഗാന്ധിയുടെയും, പ്രിയങ്കാ ഗാന്ധിയുടെയും ഒരുമിച്ചുള്ള നേതൃത്വം, വരുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയെ താഴെയിറക്കി കോണ്‍ഗ്രസ് സര്‍ക്കാരിനെ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Exit mobile version