മാനേജ്‌മെന്റിന്റെ പിടിപ്പുകേടിനു ജീവനക്കാര്‍ എന്തിനു സഹിക്കണം, നഷ്ടത്തിന്റെ കാരണം ഉടന്‍ അറിയിക്കണം; കെഎസ്ആര്‍ടിസിയെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ പിടിപ്പുകേടിനു ജീവനക്കാര്‍ എന്തിനു സഹിക്കണമെന്ന് സുപ്രീം കോടതി ചോദിച്ചു.. എം പാനല്‍ നിയമനം നടത്തുന്നതതെന്തിനാണെന്നും കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിന്റെ കാരണം അറിയിക്കണം എന്നും കോടതി പറഞ്ഞു..

ജീവനക്കാരുടെ പെന്‍ഷന്‍ പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി . ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാനസര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയും കോടതി പരിഗണിച്ചിരുന്നു. മാസം നൂറ്റിപത്ത് കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

Exit mobile version