നൂറു രൂപ ചോദിച്ചപ്പോള്‍ 51,000 രൂപ നല്‍കി; ശതം സമര്‍പ്പയാമി ചാലഞ്ച് ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റ്

തൃശ്ശൂര്‍: ശബരിമല കര്‍മ്മ സമിതിയുടെ ശതം സമര്‍പ്പയാമി ചാലഞ്ച് ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റ്. നൂറു രൂപ ചോദിച്ചപ്പോള്‍ 51,000 രൂപ നല്‍കിയാണ് സന്തോഷ് പണ്ഡിറ്റ് ചാലഞ്ചില്‍ പങ്കുചേര്‍ന്നത്.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സന്തോഷ് ഈ വിവരം പങ്കുവച്ചത്. ചലഞ്ച് ഏറ്റെടുത്ത് അക്കൗണ്ടില്‍ പണം നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നുവെന്നും അവര്‍ നൂറു രൂപ മാത്രമാണ് ആവശ്യപ്പെട്ടതെന്നും സന്തോഷ് പറയുന്നു. പണമടച്ച രസീതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

Exit mobile version