ശബരിമലയില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കും; സുപ്രീംകോടതിയില്‍ ഇടപെടുമെന്നും ദേവസ്വം ബോര്‍ഡ്

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുമെന്നും, നാളെത്തെ യോഗത്തിനു ശേഷം ദേവസ്വം കമ്മീഷ്ണര്‍ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് പോകും

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഇടപെടുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കും. നാളെത്തെ യോഗത്തിനു ശേഷം ദേവസ്വം കമ്മീഷ്ണര്‍ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് പോകും. വിഷയത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസ്സം വരാത്ത രീതിയിലുള്ള ഇടപെടലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version