താത്കാലിക കണ്ടക്ടര്‍മാരെക്കൊണ്ട് ദീര്‍ഘകാലം ജോലി ചെയ്യിപ്പിച്ച കെഎസ്ആര്‍ടിസിയുടെ നടപടി ചട്ടവിരുദ്ധം; താല്‍ക്കാലികക്കാരെ പിരിച്ചുവിട്ടിട്ടും കെഎസ്ആര്‍ടിസി ഓടുന്നില്ലേയെന്ന് ഹൈക്കോടതി

സുപ്രീംകോടതി വിധിക്കെതിരായ നടപടിയാണിതെന്നും കോടതി വ്യക്തമാക്കി

കൊച്ചി: താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടിട്ടും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടക്കുന്നില്ലേയെന്ന് ഹൈക്കോടതി. ജോലി നഷ്ടമായ താത്കാലിക ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി നിരീക്ഷിച്ചു.

480 രൂപ വേതനം നല്‍കി താത്കാലിക കണ്ടക്ടര്‍മാരെക്കൊണ്ട് ദീര്‍ഘകാലം ജോലി ചെയ്യിപ്പിച്ച കെഎസ്ആര്‍ടിസിയുടെ നടപടി ചട്ടവിരുദ്ധമാണ്. സുപ്രീംകോടതി വിധിക്കെതിരായ നടപടിയാണിതെന്നും കോടതി വ്യക്തമാക്കി.

ഒരു ബസിന് അഞ്ച് കണ്ടക്ടര്‍മാര്‍ എന്ന നിലയില്‍ കോര്‍പ്പറേഷനില്‍ തൊഴിലാളികളുണ്ടായിരുന്നുവെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. എന്നാല്‍ ഇക്കാര്യം തള്ളിയ കോടതി കണക്കില്‍ സുതാര്യത വേണമെന്നും കോര്‍പ്പറേഷന്‍ ആരെയാണ് പേടിക്കുന്നതെന്നും ചോദിച്ചു.

Exit mobile version