‘വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി’ ഹാക്കറുടെ വെളിപ്പെടുത്തല്‍ തലവേദനയായി..! വിശദമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്; പച്ച കള്ളമെന്ന് ബിജെപി

ന്യൂഡല്‍ഹി: മുന്‍ കാലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന ഹാക്കറുടെ വെളിപ്പെടുത്തല്‍ ശക്തമാകുമ്പോള്‍ ഇന്ത്യന്‍ ഭരണ വ്യവസ്ഥിതി തന്നെ ചോദ്യചിഹ്നമാകുന്നു. കൂടാതെ കോണ്‍ഗ്രസ്-ബിജെപി തര്‍ക്കവും രൂക്ഷമാകുന്നു. ഈ ഗുരുതരമായ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തി. കോണ്‍ഗ്രസിന്റേത് തരംതാണ രാഷ്ട്രീയമാണെന്നും ഹാക്കറുടെ അവകാശവാദം പച്ചകള്ള മാണെന്നും കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ആരോപിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും ബിജെപിയുടെ ചട്ടുകമായാണോ പ്രവര്‍ത്തിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. മാത്രമല്ല കോണ്‍ഗ്രസ് ആരോപിക്കുന്ന നുണകള്‍ തൊണ്ടയില്‍ പെടാതെ വിഴുങ്ങാന്‍ ജനങ്ങള്‍ മണ്ടന്മാരല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019ലെ നിര്‍ണായക ലോക്‌സഭ തെരഞ്ഞെടുപ്പിനായി ഇന്ത്യന്‍ ജനത കാത്തിരിക്കുമ്പാഴാണ് യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. പല തെരെഞ്ഞെടുപ്പുകളിലും ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ താന്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് അമേരിക്കന്‍ ഹാക്കറുടെ അവകാശവാദം. ഇതിനായി എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കര്‍ പറഞ്ഞു.

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടന ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ലണ്ടനില്‍ നടന്ന പരിപാടിയില്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

Exit mobile version