മന്ത്രിക്ക് രാജാവാണെന്നു തോന്നുകയാണ്… അതു തിരുത്തപ്പെടണം. സന്യാസിമാരൊക്കെ അടിവസ്ത്രം ഇടാറുണ്ടോയെന്ന് നോക്കാനും ഒരു മന്ത്രിയുണ്ട്; രൂക്ഷ വിമര്‍ശനവുമായി സ്വാമി ചിദാനന്ദപുരി

സന്യാസിമാര്‍ അടിവസ്ത്രം ഇടാറുണ്ടോയെന്ന് പരിശോധിക്കുന്ന മന്ത്രി സുധാകരനോട് സന്യാസ സമൂഹത്തിന് ബഹുമാനമാണെന്നും ചിദാനന്ദപുരി കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി സുധാകരനുമതിരെ രൂക്ഷ വിമര്‍നവുമായി കുളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി.

തന്ത്രിയെ അപമാനിക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും ഒരു മന്ത്രിയും രംഗത്തെത്തി. കടത്തനാട് രാജാവ് തന്ത്രിയെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്ത്രിയെ അല്ല മേല്‍ശാന്തിയെയാണ് പുറത്താക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

അന്ന് രാജാവാണ് പുറത്താക്കിയത്. പക്ഷെ ഇന്ന് മന്ത്രിക്ക് താന്‍ രാജാവാണെന്നു തോന്നുകയാണ്. അതു തിരുത്തപ്പെടണം. സന്യാസിമാരൊക്കെ അടിവസ്ത്രം ഇടാറുണ്ടോയെന്ന് നോക്കാനും ഒരു കാബിനറ്റ് മന്ത്രിയുണ്ടെന്നും സ്വാമി ചിദാനന്ദപുരി പരിഹസിച്ചു.സന്യാസിമാര്‍ അടിവസ്ത്രം ഇടാറുണ്ടോയെന്ന് പരിശോധിക്കുന്ന മന്ത്രി സുധാകരനോട് സന്യാസ സമൂഹത്തിന് ബഹുമാനമാണെന്നും ചിദാനന്ദപുരി കൂട്ടിച്ചേര്‍ത്തു.

Exit mobile version