എസ്റ്റേറ്റിലെ ഇരട്ട കൊലപാതകം;അഞ്ചു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൂട്ടായ പരിശ്രമം ചിലരുടെ മാത്രം പ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെട്ടുവെന്ന് എസ്പി കുറ്റപ്പെടുത്തിയിരുന്നു

ഇടുക്കി: എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണ സംഘത്തിലെ രണ്ട് എഎസ്‌ഐമാരുള്‍പ്പെടെ അഞ്ചു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കേസിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്‌ഐമാരായ ഉലഹന്നാന്‍, സജി എം പോള്‍ , സിവില്‍ പൊലീസ് ഓഫീസര്‍ ഓമനക്കുട്ടന്‍, ഡ്രൈവര്‍മാരായ അനീഷ് , രമേഷ് എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍.

കൂടാതെ രാജാക്കാട് എസ്‌ഐ പിഡി അനുമോനെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയെ മധുരയില്‍വച്ച് അറസ്റ്റ് ചെയ്തപ്പോള്‍ എടുത്ത ചിത്രം പുറത്ത് പോയതില്‍ എസ്പി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കൂട്ടായ പരിശ്രമം ചിലരുടെ മാത്രം പ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെട്ടുവെന്ന് എസ്പി കുറ്റപ്പെടുത്തിയിരുന്നു.

Exit mobile version