വാഹനാപകട മരണ നിരക്ക് സംസ്ഥാനത്ത് ഉയരുന്നു; കഴിഞ്ഞ വര്‍ഷം മരിച്ചത് 4,199 പേര്‍; സാരമായി പരുക്കേറ്റവര്‍ 31,611 പേര്‍

കൊച്ചി: കേരളത്തില്‍ റോഡ് അപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 2018 ല്‍ 4,199 പേരാണ് സംസ്ഥാനത്ത് നടന്ന വിവിധ അപകടങ്ങളില്‍ മരണപ്പെട്ടത്. 2017 ല്‍ ഇത് 4,131 ആയിരുന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റവരുടെ എണ്ണം 2017 ല്‍ 29,733 പേരായിരുന്നു എങ്കില്‍ 2018 ല്‍ ഇത് 31,611 ആയി വര്‍ധിച്ചു.

റോഡ് അപകടങ്ങള്‍ മൂലം ഏറ്റവും കൂടുതല്‍ പേര്‍ മരണമടയുന്നത് ആലപ്പുഴ ജില്ലയിലും കുറവ് വയനാട് ജില്ലയിലുമാണ്. 365 പേരാണ് ആലപ്പുഴ ജില്ലയില്‍ മാത്രം മരിച്ചത്. മലപ്പുറത്ത് 361പേരും, പാലക്കാട് 343 പേരും തിരുവനന്തപുരം റൂറലില്‍ 333 പേരും, തിരുവനന്തപുരം നഗരത്തില്‍ മാത്രം 187 പേരും, വയനാട് ജില്ലയില്‍ 73 പേരും അപകടങ്ങളില്‍ മരിച്ചു. 2017ലും ആലപ്പുഴ ജില്ലയിലാണ് മരണനിരക്ക് കൂടുതല്‍. 407 പേരാണ് ഇവിടെ വാഹനാപകടത്തില്‍ മരിച്ചത്.

Exit mobile version