ആറു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ, പിന്നാലെ വിവരം പോലീസിനെ വിളിച്ചറിയിച്ചു

deadbody|bignewslive

കോഴിക്കോട്: ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട ജില്ലയിലെ് കാക്കൂര്‍ പുന്നശ്ശേരിയിലാണ് ആണ് സംഭവം. കൊലപാതകത്തിന് പിന്നാലെ അമ്മ വിവരം പോലീസിനെ വിളിച്ചറിയിക്കുകയും ചെയ്തു.

കാക്കൂര്‍ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാര്‍ഥി നന്ദ ഹര്‍ഷിന്‍ ആണ് കൊല്ലപ്പെട്ടത്. അമ്മ അനുവാണ് .നന്ദ ഹര്‍ഷിനെ കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാവിലെ ഭര്‍ത്താവ് ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവം.

സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കെഎസ്എഫ്ഇ ജീവനക്കാരിയായ അനു, മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.അനുവിനെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version