വിശ്വാസി സമൂഹത്തോട് തോറ്റത്തിലുള്ള ജാള്യത മറയ്ക്കാനാണ് പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ വ്യാജ സത്യവാങ് മൂലം സമര്‍പ്പിച്ചത്; ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റത്തിലുള്ള ജാള്യത മറക്കാനാണ് പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന വ്യാജ സത്യവാങ് നല്‍കിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള.

വെര്‍ച്ചല്‍ ക്യൂവിന് വേണ്ടി സിപിഎം അണികള്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച യുവതികളുടെ വിവരങ്ങളാണ് പിണറായി സര്‍ക്കാര്‍ സുപ്രീംകോടതി ചോദിക്കാതെ തന്നെ വലിഞ്ഞ് കയറി സത്യവാങ് മൂലം എന്ന പേരില്‍ നല്‍കിയത്. ശബരിമല ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ഹൈക്കോടതി നിയോഗിച്ച ജില്ലാ ജഡ്ജി സ്പെഷല്‍ ഓഫീസറായി സ്ഥിരമായിയുണ്ട്. നിലവിലെ കാര്യങ്ങള്‍ പരിശോധിക്കാനും നിരീക്ഷിക്കാനും മൂന്നംഗ നിരീക്ഷണ സമിതിയുമുണ്ട്. ഇവര്‍ക്കാര്‍ക്കും വിവരങ്ങള്‍ നല്‍കാതെ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചത് പുനപരിശോധന വിധിയെ സ്വാധീനിക്കാനാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

തന്റെ പിടിവാശി തീര്‍ക്കാന്‍ ഏത് അറ്റം വരെ പിണറായി വിജയന്‍ പോകുമെന്നതിന്റെ തെളിവാണ് വ്യാജ സത്യവാങ് മൂലം. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ഭക്തരുടെ മനസ്സിനെയും ക്ഷേത്രത്തെയും ഇല്ലാത്തക്കാന്‍ പിണറായി വിദേശത്ത് നിന്ന് വല്ല അച്ചാരവും വാങ്ങിയോ എന്ന് വ്യക്തമാക്കണം. വിശ്വാസികളുടെ വികാരത്തെ പോലീസ് ശക്തി ഉപയോഗിച്ച് വീണ്ടും വീണ്ടും അപമാനിക്കുന്നത് സൂക്ഷിച്ചു വേണമെന്നും, തീ കൊളളി കൊണ്ട് തല ചൊറിയരുതെന്നും ശ്രീധരന്‍പിള്ള പത്രക്കുറിപ്പില്‍ പറഞ്ഞു.

Exit mobile version