സംരക്ഷണം നല്‍കണമെന്ന സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ട്, തന്നെ മര്‍ദ്ദിച്ച ഭര്‍തൃമാതാവിന്റെ പിന്നില്‍ അണിനിരക്കുന്നത് ബിജെപി പ്രവര്‍ത്തകരാണ്; ആരോപണവുമായി കനക ദുര്‍ഗ

അതേ സമയം സംരക്ഷണം നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും പുരോഗമനപരമായി ചിന്തിക്കുന്നവര്‍ക്കുവേണ്ടിയുള്ള പ്രചോദനമായി കോടതിവിധിയെ കാണുന്നുവെന്നും കനക ദുര്‍ഗ പറഞ്ഞു

പെരിന്തല്‍മണ്ണ: അയ്യപ്പ ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ തന്നെ ഭര്‍ത്താവിന്റെ അമ്മ മര്‍ദ്ദിച്ചതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് കനക ദുര്‍ഗ. തന്നെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചത് വെറും ദേഷ്യം കൊണ്ട് അല്ലെന്നും മറിച്ച് അവര്‍ക്ക് പിന്നില്‍ ബിജെപിക്കാര്‍ ഉള്‍പ്പെടെയുള്ള യാഥാസ്ഥിക മനോഭാവമുള്ളവര്‍ അണിനിരന്നത് കൊണ്ടാണെന്നും കനക ദുര്‍ഗ ആരോപിച്ചു.

അതേ സമയം സംരക്ഷണം നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും പുരോഗമനപരമായി ചിന്തിക്കുന്നവര്‍ക്കുവേണ്ടിയുള്ള പ്രചോദനമായി കോടതിവിധിയെ കാണുന്നുവെന്നും കനക ദുര്‍ഗ പറഞ്ഞു. ശബരിമലയില്‍ ദര്‍ശനത്തിനായി ഏത് സംസ്ഥാനത്തെ യുവതികള്‍ എത്തിയാലും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും അവരെ ശബരിമലയിലേക്ക് എത്തിക്കുന്നതിനുള്ള പിന്തുണ പോലീസ് നല്‍കണമെന്നും കനക ദുര്‍ഗ പറഞ്ഞു.

അതേ സമയം സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 51 സ്ത്രീകള്‍ ശബരിമല കയറിയതായി വിശദീകരിക്കുന്നത്. ആന്ധ്രാപ്രദേശ്, ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് അധികം സ്ത്രീകളും ശബരിമലയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Exit mobile version