മാന്ദാമംഗലം ഓര്‍ത്തഡോക്‌സ്, യാക്കോബായ സംഘര്‍ഷം..! 120 പേര്‍ക്കെതിരെ ജാമ്യമില്ലാകേസ്, തൃശൂര്‍ ഭദ്രാസനാധിപന്‍ കേസില്‍ ഒന്നാംപ്രതി

തൃശൂര്‍: വിവാദമായ തൃശ്ശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പളളിയിലെ സഭക്കാരുടെ സംഘര്‍ഷത്തെ തുടര്‍ന്ന് 120 പേര്‍ക്കെതിരെ ജാമ്യമില്ലാകേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസാണ് സംഭവത്തില്‍ ഒന്നാംപ്രതി. അവകാശത്തര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെ രാത്രി നടന്ന സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ 30 പേര്‍ അറസ്റ്റിലായി. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

അതേസമയം ഇരു സഭകളേയും ചര്‍ച്ചയ്ക്ക് തൃശൂര്‍ കലക്ടര്‍ ക്ഷണിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കലക്ടറേറ്റിലാണ് ചര്‍ച്ച. അതേസമയം രാത്രിയിലെ സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ പതിനേഴു പേര്‍ക്കു പരുക്കേറ്റു. അഞ്ചു വൈദികര്‍ ഉള്‍പ്പെടെ 28 പേരെ അറസ്റ്റ് ചെയ്തു.

മാന്ദാമംഗലം സെന്റ് മേരീസ് പള്ളി കവാടത്തില്‍ രണ്ടു ദിവസമായി ഓര്‍ത്തോഡ്ക്‌സ് വിഭാഗം സമരത്തിലായിരുന്നു. യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും. രാത്രി പതിനൊന്നു മണിയോടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമാവുകയായിരുന്നു. കവാടത്തിലിരുന്ന ഓര്‍ത്തഡോക്ട്‌സ് വിഭാഗം ഗേയ്റ്റ് പൊളിച്ച് പള്ളിക്കുള്ളില്‍ കയറിയെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു. എന്നാല്‍, പള്ളിക്കുള്ളില്‍ നിന്ന് കല്ലേറു തുടങ്ങിയപ്പോഴാണ് അകത്തു കയറിയതെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും പറയുന്നു. പരസ്പരം കല്ലെറിഞ്ഞതോടെ നിരവധി പേര്‍ക്കു പരുക്കേറ്റു.
കല്ലേറില്‍ പരുക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും തൃശൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോടതി ഉത്തരവുണ്ടായിട്ടും സുരക്ഷ നല്‍കാതിരുന്ന പോലീസാണ് ഈ സംഘര്‍ഷത്തിന്റെ ഉത്തരവാദിയെന്ന് യുഹാനോന്‍ മാര്‍ മിലിത്തിയോസ് ആരോപിച്ചു.

അതേസമയം അറഫസ്റ്റിലായവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. യാക്കോബായ വിഭാഗത്തിന്റെ നിരവധി പേരും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. പള്ളി പരിസരത്ത് കെട്ടിയ സമരപന്തല്‍ പൊളിച്ചു.

Exit mobile version