യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്: യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് ശ്രീകൃഷ്ണപുരത്ത് ആണ് സംഭവം. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് മരിച്ചത്.

26 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ദീക്ഷിതില്‍ എത്തിയത്. വൈഷ്ണവിയെ ഇക്കഴിഞ്ഞ 9 ന് രാത്രിയാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്.

ആശുപത്രിയില്‍ എത്തിയതും വൈഷ്ണവി മരിച്ചു. ഒന്നരവര്‍ഷം മുമ്പ് ആയിരുന്നു വൈഷ്ണവിയും ദീക്ഷിതും തമ്മിലുള്ള വിവാഹം. കൊന്നത് ദീക്ഷിത് തന്നെയെന്ന് മണ്ണാര്‍ക്കാട് ഡിവൈഎസ്പി പറഞ്ഞു.

മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി.

Exit mobile version