തിരുവനന്തപുരം: ആഡംബര കാറിന് വേണ്ടി മകൻ അച്ഛനെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരത്ത് ആണ് സംഭവം. ഹൃത്വിക്ക് എന്ന 28കാരനാണ് അച്ഛനെ ആക്രമിച്ചത്.
ലക്ഷങ്ങൾ വരുന്ന കാറിനായാണ് ഹൃത്വിക്ക് അച്ഛനെ ആക്രമിച്ചത്. പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാരകൊണ്ട് തിരിച്ചടിക്കുകായിരുന്നു. യുവാവ് ആഡംബര കാര്‍ വേണമെന്നെന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മുമ്പ് ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് പിതാവ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ, ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു.
ഇത്തരത്തിൽ കഴിഞ്ഞ ദിവസവും ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമുണ്ടായി.
തുടർന്ന് മകൻ അച്ഛനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ പൊലിസ് കേസെടുത്തു.
