കോട്ടയം: ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ്
നേഴ്സിന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ പുന്നത്തുറയിൽ ആണ് അപകടം.
കട്ടപ്പന സ്വദേശിയായ മെയിൽ നേഴ്‌സ് ജിതിൻ ആണ് മരിച്ചത്. ഇടുക്കിയിൽ നിന്നും രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്നു ആംബുലൻസ്.
നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റ നെടുങ്കണ്ടം സ്വദേശികളായ ഡ്രൈവർ ജിജോ, ഷിനി, തങ്കമ്മ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
