രേഖാമൂലം ക്ഷണിച്ചാല്‍ മാത്രമേ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളു; ആലപ്പാട് സമരസമിതി

ആലപ്പാട് ഖനനവിരുദ്ധ സമരസമിതി നടത്തുന്ന റിലേ നിരാഹാര സമരം 78ാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്

കൊല്ലം: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലയെന്ന് ആലപ്പാട് സമര സമിതി. രേഖാമൂലം ക്ഷണിച്ചാല്‍ മാത്രമേ ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളുവെന്നും സമരസമിതി പറഞ്ഞു. ആലപ്പാട് ഖനനവിരുദ്ധ സമരസമിതി നടത്തുന്ന റിലേ നിരാഹാര സമരം 78ാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്

സമരത്തിന് ജനകീയത് ദിനംപ്രതി വര്‍ധിക്കുകയാണ്. വ്യാഴായ്ച വൈകിട്ട് തിരുവനന്തപുരത്ത് സമര സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മന്ത്രി ഇപി ജയരാജന്റെ അധ്യക്ഷതയില്‍ വൈകിട്ട് അഞ്ച് മണിക്ക് സെക്രട്ടേറിയറ്റിലാണ് ചര്‍ച്ചയെന്നും അറിയിപ്പിലുണ്ടായിരുന്നുവെന്നും അതേസമയം ചര്‍ച്ചയിലേക്ക് തങ്ങളെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നുമാണ് സമരസമിതി പറയുന്നത്.

ഇന്നലെ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നത്തെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും സീ- വാഷിംഗ് നിര്‍ത്തിവെക്കാനുമടക്കമുള്ള തീരുമാനമാണ് ഉണ്ടായിരിക്കുന്നത്.

Exit mobile version