ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ഫെബ്രുവരി രണ്ടിന് കേരളത്തില്‍ എത്തും

തിരുവനന്തപുരം: ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ഫെബ്രുവരി രണ്ടിന് കേരളത്തിലെത്തും. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന ബാലജനസഖ്യം സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായിട്ടാണ് ഉപരാഷ്ട്രപതി എത്തുന്നത്.

രണ്ടിന് രാവിലെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ബാലജനസഖ്യം സമ്മേളനം ഉദ്ഘാടനം ചെയ്തതിന് ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്തെത്തും. അവിടെ ആശ്രമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററില്‍ 3.30നു നടക്കുന്ന കൊല്ലം പ്രസ്‌ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ഇതിനു ശേഷം വൈകുന്നേരത്തോടെ തിരുവനന്തപുരം വിമാനത്താവളം വഴി മടങ്ങും.

Exit mobile version