ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവെച്ചുകൂടെ? കെഎസ്ആര്‍ടിസി സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം

കൊച്ചി: കെഎസ്ആര്‍ടിസി പണിമുടക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവെച്ചൂടെയെന്ന് ഹൈക്കോടതി ചോദിച്ചു. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.

കൂടാതെ സമരം നിയമപരമായ നടപടിയല്ലെന്നും കോടതി കുറ്റപെടുത്തി. മുന്‍പേ നോട്ടീസ് നല്‍കി എന്നത് പണിമുടക്കാനുള്ള അനുമതിയല്ലയെന്ന് പറഞ്ഞ കോടതി പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതല്ലേ പ്രധാനമെന്ന് ചോദിക്കുകയും ചെയ്തു.

Exit mobile version