‘എന്തും കാണിക്കാമെന്ന വേദിയാണെന്ന് ആരും കരുതരുത്’; മുഖ്യമന്ത്രിയുടെ ഉറച്ച വാക്കുകളില്‍ കൂക്കിവിളിയും ശരണം വിളിയും തൊണ്ടയില്‍ കുടുങ്ങി ‘നല്ലകുട്ടികളായി’ സംഘപരിവാര്‍! മോഡിയെ സാക്ഷി നിര്‍ത്തി സംഘപരിവാറിനെ തേച്ചൊട്ടിച്ച് പിണറായി; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

മോഡിയെ സാക്ഷിയാക്കി ബഹളം വെച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ ഉറച്ചവാക്കുകളില്‍ നേരിട്ട് മുഖ്യമന്ത്രി പിണറായി.

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സാക്ഷിയാക്കി ബഹളം വെച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ ഉറച്ചവാക്കുകളില്‍ നേരിട്ട് മുഖ്യമന്ത്രി പിണറായി. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് സംസാരിക്കാനായി മൈക്കിനടുത്തേക്ക് മുഖ്യമന്ത്രി എത്തിയപ്പോഴാണ് വേദിയില്‍ നിന്നും കൂക്കി വിളിയും ബഹളവും വെച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്ഥിതി അലങ്കോലമാക്കാന്‍ ശ്രമിച്ചത്. ഇതോടെയാണ് സ്വതസിദ്ധമായ ശൈലിയില്‍ മുഖ്യമന്ത്രി ഇക്കൂട്ടരെ ശാസിച്ചത്. ‘ഒരു യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് നല്ലത് കേട്ടോ. എന്തും കാണിക്കാമെന്ന വേദിയാണെന്ന് ആരും കരുതരുത്’ പിണറായി പറഞ്ഞു. ഏതായാലും മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ടതോടെ അച്ചടക്കത്തോടെ ബിജെപി പ്രവര്‍ത്തകര്‍ അവരവരുടെ സ്ഥാനങ്ങളില്‍ ഉറച്ചിരുന്നതോടെ സ്ഥിതി ശാന്തമാവുകയും ചടങ്ങ് ഭംഗിയായി നടക്കുകയുമായിരുന്നു.

13 കിലോമീറ്ററോളം നീണ്ട കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനമാണ് ഇന്നലെ വൈകുന്നേരം 4.30യോടെ പ്രധാനമന്ത്രി നിര്‍വ്വഹിച്ചത്. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ മുഖ്യമന്ത്രിയെ ഒപ്പം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബൈപ്പാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനസര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ഒന്നും നടക്കില്ല എന്ന പ്രധാനമന്ത്രിയുടെ പഴയ വിമര്‍ശനം തെറ്റാണെന്ന് തെളിയിച്ചുവെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

രാജ്യത്ത് പല പദ്ധതികളും ഇരുപതും മുപ്പതും വര്‍ഷമായി ഇഴഞ്ഞു നീങ്ങുകയാണെന്നും ഇത് കുറ്റകരമായ സമീപനമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന് രണ്ടുവര്‍ഷം മുന്‍പ് സ്‌നേഹബുദ്ധ്യാ വിമര്‍ശിച്ച പ്രധാനമന്ത്രിക്കുള്ള മറുപടിയാണ് ബൈപാസും ഗെയില്‍ പൈപ് ലൈന്‍ പോലുള്ള പദ്ധതികളുടെ പുരോഗതിയുമെന്ന് പിണറായി വിജയന്‍ തിരിച്ചടിക്കുകയും ചെയ്തു.

Exit mobile version