കലക്ടറേറ്റില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് പരിശോധന; സബ് കളക്ടര്‍ ഒവി ആല്‍ഫ്രഡിന് തേനീച്ചയുടെ കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കലക്ടറേറ്റില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെ സബ്കളക്ടര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒവിക്കാണ് തേനീച്ചയ്ക്ക് കുത്തേറ്റത്. പരിക്കേറ്റ കളക്ടര്‍ ചികിത്സ തേടി.

കലക്ടറേറ്റില്‍ പരിശോധനക്കെത്തിയ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ക്കും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു.

പരിശോധന തുടരുന്നതിനിടെ കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയതിനെ തുടര്‍ന്ന് തേനീച്ച ആക്രമിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും കലക്ടറേറ്റ് ജീവനക്കാര്‍ക്കും പൊലീസുകാര്‍ക്കും ഉള്‍പ്പടെ തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

കലട്രേറ്റില്‍ പരിശോധന നടന്നിരുന്നതിനാല്‍ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇതിനിടയിലേക്കാണ് തേനീച്ചക്കൂട് ഇളകി വീണത്. കുത്തേറ്റ് അവശനിലയിലായവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

Exit mobile version