ജനപ്രതിനിധികളില്‍ ചിലരെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം; മെഴ്‌സിക്കുട്ടിയമ്മ

ഉദ്ഘാടനച്ചടങ്ങ് പൂര്‍ണ്ണമായും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസിന്റെ നിയന്ത്രണത്തിലാണെന്ന് മന്ത്രി പറഞ്ഞു

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. ഉദ്ഘാടനച്ചടങ്ങ് പൂര്‍ണ്ണമായും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസിന്റെ നിയന്ത്രണത്തിലാണെന്ന് മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് നിരന്തരമായി ചടങ്ങുകളില്‍ മാറ്റം വരുത്തുകയാണെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ നിന്ന് എംഎല്‍എമാരായ എന്‍ വിജയന്‍ പിള്ളയേയും എം നൗഷാദിനേയും ഒഴിവാക്കിയതായി പരാതികള്‍ ഉണ്ടായിരുന്നു.

Exit mobile version