കൊല്ലം ബൈപ്പാസ് ഉദ്ഘാടന വിവാദം; എല്ലാ എംഎല്‍എമാരേയും ഉള്‍പ്പെടുത്താനാകില്ല; കെ സുരേന്ദ്രന്‍

. എല്‍ഡിഎഫ് സങ്കുചിത രാഷ്ട്രീയം കളിക്കുകയാണ്. എംഎല്‍എമാരായ ഒ രാജഗോപാലിനേയും നൗഷാദിനേയും താരതമ്യം ചെയ്യേണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കൊല്ലം: ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് എം നൗഷാദ് എംഎല്‍എയെയും എന്‍ വിജയന്‍ പിള്ള എംഎല്‍എയെയും ഒഴിവാക്കിയതില്‍ വിവാദം മുറുകുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍. എല്‍ഡിഎഫ് സങ്കുചിത രാഷ്ട്രീയം കളിക്കുകയാണ്. എംഎല്‍എമാരായ ഒ രാജഗോപാലിനേയും നൗഷാദിനേയും താരതമ്യം ചെയ്യേണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം വിവാദത്തോട് പ്രതികരിക്കാനില്ലെന്ന് ബിജെപി നേതാവും എംഎല്‍എമായുമായ ഒ രാജഗോപാല്‍ പറഞ്ഞു.

ഇടതുപക്ഷത്തുള്ള ഇരവിപുരം എംഎല്‍എ എം നൗഷാദിനെയും ചവറ എംഎല്‍എ വിജയന്‍ പിള്ളയേയും കൊല്ലം മേയറേയും ചടങ്ങില്‍ നിന്നും ഒഴിവാക്കിയ നടപടിയാണ് വിവാദമായത്. സ്ഥലം എംഎല്‍എയെ ഒഴിവാക്കി സ്ഥലം എംഎല്‍എയല്ലാത്ത ഒ രാജഗോപാലനെ ക്ഷണിച്ചതാണ് വിവാദമായത്.

അതേസമയം, കൊല്ലത്തെ ജനങ്ങളോടുള്ള അവഹേളനമാണ് ഇതെന്നാണ് എംനൗഷാദ് പറഞ്ഞത്.

Exit mobile version