മുന്‍ എംഎല്‍എ പി രാജു അന്തരിച്ചു

കൊച്ചി:മുതിർന്ന സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേയാണ് അന്ത്യം.

73 വയസ്സായിരുന്നു. 1991 ലും 1996 ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും, ജനയുഗം കൊച്ചിയൂണിറ്റ് മാനേജറുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version