‘കോണ്‍ഗ്രസ് വിട്ട് ശശി തരൂര്‍ സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നില്ല ‘; കെ സുധാകരന്‍

തൃശൂര്‍: ശശി തരൂര്‍ മറ്റൊരു കെവി തോമസ് ആകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് വിട്ട്
ശശി തരൂര്‍ സിപിഎമ്മിലേക്ക് പോകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. തരൂരിനെ ആരും പാര്‍ട്ടിയില്‍ വിമര്‍ശിച്ചിട്ടില്ലെന്നും തിരുത്താവുന്ന കാര്യങ്ങളേയുള്ളൂവെന്നും അതു തിരുത്തിയാല്‍ മതിഎന്നും സുധാകരൻ പറഞ്ഞു.

കോണ്‍ഗ്രസിനകത്ത് പ്രകോപനമുണ്ടാക്കി, എന്തിനെയും ഏതിനെയും എതിര്‍ക്കാനും കരുത്തുപകരാനും വഴിമരുന്നിടുന്ന പാര്‍ട്ടി പ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നാണ് താന്‍ കരുതുന്നതെന്നും സുധാകരൻ പറഞ്ഞു.

Exit mobile version