ലെനിന്‍ രാജേന്ദ്രന്റെ ശവസംസ്‌കാരം നാളെ

കരള്‍ മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷമുണ്ടായ അണുബാധയും രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണകാരണം

തിരുവനന്തപുരം: അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ ശവസംസ്‌കാരം നാളെ. മൃതദേഹം ഇന്ന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കും. ഇന്നലെ രാത്രിയാണ് ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചത്.

കരള്‍ മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷമുണ്ടായ അണുബാധയും രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണകാരണം. ഇന്ന് രാവിലെ 9 മണിക്ക് ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളേജില്‍ എംബാം ചെയ്തശേഷം മൃതദേഹം വൈകിട്ട് നാല് മണിക്കുള്ള വിമാനത്തില്‍ സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും.

ഊരൂട്ടമ്പലത്തെ വീട്ടിലും, കലാഭവനിലും പൊതുദര്‍ശനത്തിന് ശേഷം നാളെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം. വേനല്‍ എന്ന ചിത്രത്തിലൂടെയാണ് ലെനിന്‍ രാജേന്ദ്രന്‍ മലയാള സിനിമാ രംഗത്തേക്ക് ചുവടുവെക്കുന്നത്.

Exit mobile version