അയ്യപ്പ കോപം! ശബരിമല വിധി പറഞ്ഞ ജസ്റ്റിസ് ദീപക് മിശ്ര ശരീരം തളര്‍ന്ന് കിടപ്പിലായി; വ്യാജ പ്രചാരണം അഴിച്ചുവിട്ട് സോഷ്യല്‍മീഡിയ

ശബരിമല കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്ന് പോയെന്നു തരത്തില്‍ വ്യാജ പ്രചരണം ഒരു വശത്ത് നടക്കുന്നുണ്ട്.

കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് സ്ത്രീകള്‍ ദര്‍ശനത്തിനായി എത്തിയെങ്കിലും സംഘപരിവാര്‍ ആക്രമണം അഴിച്ചുവിട്ട് പോലീസിന് തലവേദന സൃഷ്ടിക്കുകയാണ്. ഇതിനിടെ വ്യാജപ്രചരണങ്ങള്‍ കൊണ്ടും ഭക്തരുടെ ഇടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഒരു കൂട്ടര്‍ ശ്രമം തുടരുകയാണ്.

ആചാരങ്ങള്‍ തെറ്റിച്ചാല്‍ അയ്യപ്പ കോപമുണ്ടാകുമെന്ന പ്രചാരണത്തെ പിന്‍പറ്റി ശബരിമല കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്ന് പോയെന്നു തരത്തില്‍ വ്യാജ പ്രചരണം ഒരു വശത്ത് നടക്കുന്നുണ്ട്.

യുവതികള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിന്റെ തലവന്‍ ദീപക് മിശ്രയ്ക്കും അയ്യപ്പ കോപമേറ്റു എന്നാണ് പ്രചാരണം. ദീപക് മിശ്രയുടെ ശരീരം തളര്‍ന്ന് പോയി എന്നും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നുമാണ് ചിലര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്ക് പിന്നിലുള്ളവര്‍ക്കെല്ലാം ദൈവകോപമുണ്ടാകും എന്നാണ് ഈ പ്രചാരകര്‍ പറയുന്നത്.

എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ ദീപക് മിശ്രയുമായി അടുത്ത കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നു. ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് യാതൊരു വിധത്തിലുളള അടിസ്ഥാനവും ഇല്ലെന്നും അദ്ദേഹം ആരോഗ്യവാനായി തന്നെ ഇരിക്കുന്നു എന്നുമാണ് വിവരം. ദീപക് മിശ്ര ശരീരം തളര്‍ന്ന് ഗുരുതരാവസ്ഥയില്‍ എന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി വന്‍തോതിലാണ് ഷെയര്‍ ചെയ്യപ്പെടുന്നത്.

Exit mobile version