വീണ്ടും ജീവന്‍ കവര്‍ന്ന് സെല്‍ഫി; എറണാകുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

കാഞ്ഞിരമറ്റം സ്വദേശികളായ നിധിന്‍ ബാബു, അക്ഷയ് എന്നിവരാണ് മരിച്ചത്. ഇരുവരും കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു.

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ നിധിന്‍ ബാബു, അക്ഷയ് എന്നിവരാണ് മരിച്ചത്. ഇരുവരും കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു.

ആമ്പല്ലൂര്‍ ആക്കാപ്പനം റെയില്‍വേ ഗേറ്റിന് സമീപം ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ഇരുവരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പോലീസ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version