കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയിൽ, മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ട് ആത്മഹത്യ കുറിപ്പ്

കൊച്ചി: കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. പെരുമ്പാവൂരിനടുത്ത് വേങ്ങൂരിലാണ് സംഭവം. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രാജഗിരി വിശ്വജ്യോതി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ മൂന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ്.

ഇന്ന് രാവിലെയാണ് സംഭവം. കോട്ടയെത്ത വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് വിദ്യാർഥിനി ഹോസ്റ്റലിൽ എത്തിയത്. മുറിയിൽ മറ്റ് വിദ്യാർത്ഥികളും ഉണ്ടായിരുന്നില്ല.

അതേസമയം, അനീറ്റയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ളതാണ് ആത്മഹത്യ കുറിപ്പ്. ആത്മഹത്യാ കുറിപ്പിലെ കാര്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആത്മഹത്യാ കുറിപ്പ് വ്യക്തമല്ലെന്നും അന്വേഷണം നടത്തിവരികയാണെന്നുമാണ് പൊലീസ് പറയുന്നത്.

Exit mobile version