അഗസ്ത്യാര്‍കൂടം ഇനി സ്ത്രീകള്‍ക്ക് അന്യമല്ല..! വിവാദങ്ങള്‍ക്ക് മുകളിലൂടെ ചവിട്ടി ധന്യാ സനല്‍ അഗസ്ത്യാര്‍ മല കീഴടക്കി..! നവോത്ഥാനത്തിന്റെ ഒരു പടി കൂടി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് മുകളിലൂടെ ചവിട്ടി ധന്യാ സനല്‍ അഗസ്ത്യാര്‍ മല കീഴടക്കി. അഗസ്ത്യാര്‍കൂടം ഇനി സ്ത്രീകള്‍ക്ക് അന്യമല്ല. അതേസമയം ആദിവാസി ഗോത്രസഭ നേരിയ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒരു സ്ത്രീയടങ്ങിയ ആദ്യ സംഘം മലയിലേക്ക് പുറപ്പെട്ടു. മലയിലെ പൂജയ്ക്കും ഇത്തവണ വനംവകുപ്പ് നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. അഗസ്ത്യാ മലയുടെ ചരിത്രത്തിലേക്കുള്ള യാത്രക്ക് തുടക്കം.

പ്രതിരോധ വകുപ്പ് തിരുവനന്തപുരം വക്താവാണ് മല ചവിട്ടിയ ആദ്യ വനിത. അഗസ്ത്യാമുനിയെ പൂജിക്കുന്ന മലയില്‍ സ്ത്രീ പ്രവേശം ആചാരലംഘനമെന്ന ആരോപിച്ച് ആദിവാസി ഗോത്ര സഭ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും സ്ഥിതിഗതികള്‍ വളരെ ശാന്തമായിരുന്നു.

ഇന്നാണ് മല കയറാനുള്ള സീസണ്‍ തുടങ്ങിയത് 47 ദിവസം നീളുന്ന സീസണ്‍ മാര്‍ച്ച് 1ന് അവസാനിക്കും. പ്രതിദിനം നൂറ് പേരെന്ന നിലയില്‍ില്‍ 4700 പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ സ്ത്രീകളും ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 23 കിലേ മീറ്റര്‍ നീളുന്ന യാത്ര പൂര്‍ത്തിയാകാന്‍ മൂന്ന് ദിവസമെടുക്കും. വരും ദിവസങ്ങകില്‍ നൂറ് സ്ത്രീകള്‍ എത്തും.

കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് ധന്യ സനല്‍. നിലവില്‍ പ്രതിരോധവകുപ്പിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസറാണ്. മഞ്ചേരി സ്വദേശിനിയാണ് ധന്യ . സിവില്‍ സര്‍വ്വീസ് പരിശീലകാലത്ത് ട്രക്കിങ്ങില്‍ സ്വര്‍ണ മെഡല്‍ വാങ്ങിയ ആളാണ്. നഴ്‌സിങ് മേഖലയില്‍ നിന്നായിരുന്നു സിവില്‍ സര്‍വീസ് രംഗത്തേക്ക് ധന്യ എത്തുന്നത്.

Exit mobile version