കൊച്ചി: കൊച്ചിയിലെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ വെന്റിലേഷനില്‍ തുടരുകയാണ്.
അതേസമയം, ഉമ തോമസിൻ്റെ തലയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിൻ.
എന്നാൽ അപകടനില തരണം ചെയ്‌തെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്നും വെന്റിലേഷനില്‍ തുടരുമെന്നും പാലാരിവട്ടം റിനൈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
തലച്ചോറിനുണ്ടായ ക്ഷതത്തിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായിട്ടില്ലെന്നും ആന്തരിക രക്തസ്രാവം കൂടിയിട്ടില്ലെന്നും മെഡിക്കല്‍ ഡയറക്ടര്‍ കെ കൃഷ്ണനുണ്ണി പറഞ്ഞു.
ശ്വാസകോശത്തിലെ ചതവ് അല്‍പം കൂടിയിട്ടുണ്ട്. ചതവ് മാറാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും വരും ദിവസങ്ങളിലും വെന്റിലേഷനില്‍ തുടരുമെന്നും ശ്വാസകോശത്തിലെ ഇന്‍ഫെക്ഷന്‍ മാറാനായി രണ്ടുതരം ആന്റി ബയോട്ടിക്കുകള്‍ കൊടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.