കേരളം കുരങ്ങ് പനി ഭീതിയില്‍

നിലവില്‍ ഇതുവരെ ജില്ലയില്‍ രോഗം ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. 2014ലും 15ലും വയനാട്ടില്‍ കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

കര്‍ണ്ണാടക: കര്‍ണായകയിലെ ശിവമൊഗ്ഗയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശമായ വയനാട്ടിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിട്ടുണ്ട്. നിലവില്‍ ഇതുവരെ ജില്ലയില്‍ രോഗം ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. 2014ലും 15ലും വയനാട്ടില്‍ കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രധാനമായും വനപ്രദേശത്തില്‍ താമസിക്കുന്ന ആദിവാസി മേഖലകളിലാണ് പനി പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളത്. കുരങ്ങില്‍ നിന്ന് ഉണ്ടാടകുന്ന പനി മനുഷ്യരില്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതകള്‍ കൂടുതലാണ്. ഈ സാഹചര്യത്തില്‍ വനത്തിനകത്ത് ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടന്ന് അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയിലെത്തണമെന്ന് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രേണുക പറഞ്ഞു.

കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്

രോഗം ബാധിച്ച കുരങ്ങില്‍ നിന്നുമുള്ള ചെളളുകളാണ് മനുഷ്യരിലേക്ക് രോഗം പടര്‍ത്തുന്നത്. ശരീരവേദന, വിറയല്‍, പനി, തലവേദന, ഛര്‍ദ്ദി, കണ്ണിന്റെ നിറവ്യത്യാസം, മൂക്കില്‍ നിന്നും രക്തംവരല്‍ എന്നിവയാണ് കുരങ്ങുപനിയുടെ പ്രധാന ലക്ഷണങ്ങള്‍.

രണ്ടു ഘട്ടങ്ങളിലായാണ് രോഗബാധയുണ്ടാകുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആദ്യം പനി വന്ന് കുറഞ്ഞ ശേഷം വീണ്ടും പനിമൂര്‍ച്ഛിക്കുകയും മരണം വരെ സംഭവിക്കുന്ന അവസ്ഥയിലേക്കെത്തുകയുമാണ് ചെയ്യുന്നത്.

തലച്ചോറിനെ വരെ ബാധിക്കുന്ന രോഗമാണിത്. വനപ്രദേശങ്ങള്‍ക്ക് സമീപത്തുളളവര്‍ പുറത്തിറങ്ങുമ്പോള്‍ കാലുകളില്‍ ചെള്ള് കയറാത്ത വിധമുള്ള ബൂട്ടുകള്‍ ധരിക്കുകയും കൈ മുഴുവനായും മൂടുന്ന തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക. ചെള്ള് ശരീരത്തില്‍ കയറുന്നത് ഒഴിവാക്കാനായി ലേപനങ്ങള്‍ പുരട്ടുക. ചെള്ളുകള്‍ ശരീരത്തില്‍ കയറിയാല്‍ ഉടന്‍ തന്നെ ഇവയെ നീക്കം ചെയ്ത ശേഷം കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു

Exit mobile version