പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട; 7.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍

അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പെരുമ്പാവൂര്‍ സിഐയും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ 7.5 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍. കാലിയ, തൊഫന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പെരുമ്പാവൂര്‍ സിഐയും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്ക് എവിടെ നിന്നാണ് ഇത് ലഭിച്ചത് എന്നതിനെ കുറിച്ചറിയാനായി ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version