എടിഎം കാര്‍ഡ് മെഷീനില്‍ കുടുങ്ങി: രോഷകുലനായ യുവാവ് ആക്‌സിസ് ബാങ്ക് എടിഎം തല്ലിത്തകര്‍ത്തു, യുവാവിനെതിരെ നടപടി

കാസര്‍കോട്: എടിഎം കാര്‍ഡ് മെഷീനില്‍ കുടുങ്ങി, രോഷം കൊണ്ട യുവാവ് എടിഎം തല്ലിത്തകര്‍ത്തു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ ബാങ്ക് അധികൃതരുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു.

ആക്‌സിസ് ബാങ്ക് മാനേജര്‍ പയ്യന്നൂര്‍ പുഞ്ചക്കാട്ടെ ബിജുജോണിന്റെ പരാതിയില്‍ നൗഫല്‍ എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ നാലിന് രാവിലെ 10.30 മണിയോടെയാണ് സംഭവം. ആക്‌സിസ് ബാങ്കിന്റെ ഉളിയത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറാണ് യുവാവ് തല്ലിത്തകര്‍ത്തത്.

Exit mobile version