കൊച്ചിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം: ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

കൊച്ചി: പനമ്പിള്ളി നഗറില്‍ എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണ ശ്രമം. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശിയായ ജാദുവാണ് അറസ്റ്റിലായത്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പനമ്പിള്ളി നഗറിലുള്ള എസ്ബിഐ ബാങ്കിന്റെ എടിഎം പൊളിക്കാനുള്ള ശ്രമത്തിനിടയില്‍ ഹോം ഗാര്‍ഡാണ് ജാദുവിനെ പിടികൂടിയത്. ഉച്ചയ്ക്ക് ഒരു മരക്കഷ്ണവുമായി ജാദു എടിഎമ്മില്‍ എത്തി. ശേഷം എടിഎം കൗണ്ടറിന്റെ താഴത്തെ ഷീറ്റിന്റെ ഒരു ഭാഗം പൊളിച്ചു. ഇത് കണ്ടുകൊണ്ടായിരുന്നു ഹോം ഗാര്‍ഡ് വന്നത്. ശേഷം ഗാര്‍ഡ് ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് പോലീസെത്തി പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജാദുവിനെ ചോദ്യം ചെയ്തുവെങ്കിലും പരസ്പര വിരുദ്ധമായിട്ടായിരുന്നു സംസാരിച്ചതെന്ന് പോലീസ് പറഞ്ഞു. തെരുവില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നയാളാണ് പ്രതി. ഇയാള്‍ക്ക് മാനസിക തകരാറുണ്ടോയെന്ന് സംശയിക്കുന്നതുമായി പോലീസ് പറഞ്ഞു.

Exit mobile version