റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു; യുവാവിന് ഗുരുതര പരിക്ക്

കന്യാകുമാരിയില്‍ നിന്നും ബാംഗ്ലൂര്‍ വരെ പോകുന്ന ബാംഗ്ലൂര്‍ എക്‌സ്പ്രസ് ആണ് അഖിലിനെ ഇടിച്ചതെന്നാണ് വിവരം.

തിരുവനന്തപുരം: വര്‍ക്കലയില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ യുവാവിനെ ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു. നെയ്യാറ്റിന്‍കര സ്വദേശി അഖിലിനെയാണ് ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഖിലിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്യാകുമാരിയില്‍ നിന്നും ബാംഗ്ലൂര്‍ വരെ പോകുന്ന ബാംഗ്ലൂര്‍ എക്‌സ്പ്രസ് ആണ് അഖിലിനെ ഇടിച്ചതെന്നാണ് വിവരം.

Exit mobile version