ചെന്നൈ: തമിഴ്‌നാട് കടലൂരില്‍ സ്‌കൂള്‍ വാന്‍ ട്രെയിനില്‍ ഇടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.
തിരുച്ചെന്തൂര്‍-ചെന്നൈ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ലെവല്‍ ക്രോസില്‍ ഗേറ്റ് അടയ്ക്കാന്‍ ജീവനക്കാരന്‍ മറന്ന് പോയതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പ്രതികരിച്ചു. സുരക്ഷാ ജീവനക്കാരന്‍ ഉറങ്ങിപ്പോയതാണെന്നാണ് സംശയം. കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്.