റോഡില്‍ നിന്ന് കുറച്ചുമാറി നിര്‍ത്തിയിട്ട കാറില്‍ മൂന്നുമൃതദേഹങ്ങള്‍, സമീപത്തായി കീടനാശിനിയുടെ കുപ്പിയും

deadbody|bignewslive

കമ്പം: കാറിനുള്ളില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ കമ്പത്താണ് സംഭവം. രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനില്‍ (കെഎല്‍ 05 എയു 9199) ഉള്ളതാണ് വാഹനമെന്ന് തമിഴ്‌നാട് പോലീസ് പറഞ്ഞു.

കമ്പം-കമ്പംമേട് റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാന്റ് ഐ10 കാറിനകത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാര്‍ പുതുപ്പള്ളി സ്വദേശി അഖില്‍ എസ് ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ളതാണ്.

കാറിനുള്ളില്‍ മരിച്ചവര്‍ അച്ഛനും അമ്മയും മകനുമെന്നാണ് സംശയം. വാഹനമുടമ അഖില്‍ എസ് ജോര്‍ജ്ജിനെയും അച്ഛന്‍ ജോര്‍ജ്ജ് ഡി സ്‌കറിയയെയും അമ്മയെയും കാണാനില്ലെന്ന് കാണിച്ച് വാകത്താനം പൊലീസില്‍ 2 ദിവസം മുന്‍പ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയതമിഴ്നാട് പൊലീസിന്റെ ഫൊറന്‍സിക് സംഘം ശേഷം കാര്‍ തുറന്ന് പരിശോധിച്ചു. കാറിനകത്ത് നിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. മൂവരും ആത്മഹത്യ ചെയ്തതാണെന്ന സംശയത്തിലാണ് പോലീസ്.

Exit mobile version