നവംബര്‍ 14വരെയാണ് കാലാവധി അതുവരെ സ്ഥാനം തുടരും..! രാജി വാര്‍ത്ത തള്ളി എ പദ്മകുമാര്‍

തിരുവനന്തപുരം: താന്‍ രാജി വെയ്ക്കാന്‍ പോകുന്നു എന്ന വാര്‍ത്തകളെ തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം രാജി എഴുതി നല്‍കിയെന്ന് ഇതിനോടകം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമെന്ന് അദ്ദേഹം വ്യക്തമാക്കി.

നവംബര്‍ 14 നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവിയുടെ കാലാവധി അതുവരെ പ്രസിഡന്റ് സ്ഥാനത്ത് സജീവമായിരിക്കുമെന്നും അദ്ദേഹം സൂചന നല്‍കി. ശബരിമലയില്‍ വിവാദമുണ്ടാക്കാന്‍ ആസൂത്രിതമായ നിരന്തര ശ്രമങ്ങള്‍ നടക്കുകയാണ്. ഇത്തരം വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പദ്മകുമാര്‍ സൂചിപ്പിച്ചു.

Exit mobile version