സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്ക് മലയാളിയായ പികെ സിദ്ധാർഥ് രാം കുമാറിന്; ഇത് നാലാം സിവിൽ സർവീസ് നേട്ടം

ന്യൂഡൽഹി: 2023ലെ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ പികെ സിദ്ധാർഥ് രാംകുമാർ നാലാം റാങ്ക് നേടി കേരളത്തിന് അഭിമാനമായി. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയാണ് നാലാം റാങ്ക് നേടിയ പികെ സിദ്ധാർഥ് രാംകുമാർ. അദ്ദേഹത്തിന്റെ നാലാമത്തെ സിവിൽ സർവീസ് നേട്ടമാണിത്.

2022 ൽ 121 ാം റാങ്ക് സിദ്ധാർഥ് നേടിയിരുന്നു. നിലവിൽ ഐപിഎസ് ട്രെയിനിങ്ങിലാണ്. മലയാളികളായ വിഷ്ണു ശശികുമാർ 31ാം റാങ്കും അർച്ചന പിപി 40ാം റാങ്കും രമ്യ ആർ 45ാം റാങ്കും നേടിയിട്ടുണ്ട്. കസ്തൂരിഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് എസ് (78), ആനി ജോർജ് (93), ജി ഹരിശങ്കർ (107), ഫെബിൻ ജോസ് തോമസ് (133) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികൾ.

ALSO READ- വിവാഹദിനത്തിൽ വരൻ പള്ളിയിലെത്തിയത് മദ്യപിച്ച് നാലുകാലിൽ; വിവാഹം കഴിക്കാനാകില്ലെന്ന് വധു; അക്രമാസക്തനായ വരനെതിരെ കേസ്; 6 ലക്ഷം നഷ്ടപരിഹാരം

2023 മെയിലായിരുന്നു പ്രിലിംസ് പരീക്ഷ. സെപ്റ്റംബറിൽ മെയിൻ പരീക്ഷ നടന്നു. മെയിൻസ് പരീക്ഷയിൽ വിജയിച്ചവർക്ക് ജനുവരി 2 മുതൽ ഏപ്രിൽ 9 വരെയായിരുന്നു അഭിമുഖം. 1,105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിരുന്നത്.

Exit mobile version